12:29pm 13 November 2026
NEWS
ദോഹയിൽ പുതിയ ഭക്ഷ്യ ബ്രാൻഡ് – SPARCO MILL ബർവ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു
19/05/2026  01:01 PM IST
nila
ദോഹയിൽ പുതിയ ഭക്ഷ്യ ബ്രാൻഡ്  – SPARCO MILL ബർവ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു

 

ദോഹ: ഉപഭോക്താക്കൾക്ക് ശുദ്ധവും  ഗുണമേന്മ ഉറപ്പുള്ളതുമായ  ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി SPARCO MILL ദോഹയിലെ ബർവ വില്ലേജിൽ പ്രവർത്തനം ആരംഭിച്ചു. മാനേജ്‍മെന്റ് പ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ സൈനുൽ ആബിദീൻ സഫാരിയാണ് ഉത്ഘാടനം നിർവഹിച്ചത്. ഡോ. അബ്ദുസ്സമദ് മുഖ്യ അതിഥിയായിരുന്നു.  

ഇന്ത്യ യിലും ദുബായിലുമായി ഒരു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തോടെ മുന്നേറുന്ന SPARCO FOODS-ന്റെ ഖത്തറിലെ  സംരംഭമാണ്  SPARCO MILL. 

പ്രിസർവേറ്റീവുകൾ ഇല്ലാതെ, ശുദ്ധവും  പുതുമ ഉറപ്പുനൽകുന്നതുമായ  ഉൽപ്പന്നങ്ങളാണ് SPARCO MILL-ന്റെ പ്രത്യേകത. ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ്,  പാക്കിംഗ്,  വിതരണം തുടങ്ങി എല്ലാ  ഘട്ടങ്ങളിലും ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്നതാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.

മസാലകൾ, നട്ട്സ് & ഡേറ്റ്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റുകൾ, എണ്ണകൾ,  പയർവർഗങ്ങൾ, ധാന്യങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. 

“Pure Freshness Only” എന്ന ആശയം മുൻനിർത്തിയാണ് ബ്രാൻഡിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ, ആരോഗ്യകരമായ ഭക്ഷ്യ ശീലം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മാനേജ് മെന്റ് പ്രതിനിധികൾ അറിയിച്ചു. 

ദോഹയിലെ ഉപഭോക്താക്കൾക്ക് ഇനി ശുദ്ധവും വിശ്വസനീയവുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന പുതിയൊരു ഷോപ്പിംഗ് അനുഭവമായി SPARCO MILL മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img