12:43am 12 November 2026
NEWS
ഖത്തറിന്റെ പ്രാദേശിക കൃഷിയിൽ പുതുയുഗം; ഉൽപാദനം 10% വരെ ഉയരും
24/11/2025  09:36 PM IST
nila
ഖത്തറിന്റെ പ്രാദേശിക കൃഷിയിൽ പുതുയുഗം;  ഉൽപാദനം 10% വരെ ഉയരും

ദോഹ: പുതിയ കാർഷിക സീസണിനായി ഖത്തറിലുടനീളം ഫാമുകൾ പൂർണ്ണമായി സജ്ജമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇത്തവണ ഉൽപാദനം 5–10% വരെ ഉയരുമെന്നാണ് വിലയിരുത്തൽ. മെച്ചപ്പെട്ട കാലാവസ്ഥ, പരിശീലനം നേടിയ കർഷകർ, സർക്കാരിന്റെ ശക്തമായ പിന്തുണ എന്നിവയാണ് വളർച്ചയുടെ പ്രധാന കാരണം.
മണ്ണ് തയ്യാറാക്കൽ, ഇറിഗേഷൻ മെൻറനൻസ്, ഗുണമേൻമയുള്ള വിത്തുകളും വളങ്ങളും എന്നിവ ഉപയോഗിച്ച് ഫാമുകൾ കൂടുതൽ കാര്യക്ഷമമാക്കി. നേരത്തെ നടീൽ തുടങ്ങി കക്കിരി, കുറുമ, വഴുതന, ഇലക്കറികൾ എന്നിവ മാർക്കറ്റിൽ നേരത്തേ ലഭ്യമായി തുടങ്ങി.കൂൾഡ് ഗ്രീൻഹൗസുകൾ, നിയന്ത്രിത പരിസ്ഥിതി കൃഷി, ആധുനിക മെഷീനുകൾ എന്നിവ വർഷം മുഴുവൻ വിളവെടുപ്പ് സാധ്യമാക്കുന്നു. സബ്സിഡിയുള്ള യന്ത്രസേവനങ്ങളും  കർഷകർക്കു  സഹായകരമായി.
 പരിശീലനം, വർക്‌ഷോപ്പുകൾ, ടെക്നിക്കൽ ഗൈഡൻസ് എന്നിവഉൽപാദനമേൻമയെയുംസ്വയംപര്യാപ്തതയെയുംശക്തിപ്പെടുത്തുന്നതായി മന്ത്രാലയം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img