05:26pm 05 November 2026
NEWS
മതപഠനകേന്ദ്രത്തിലെ പീഡനക്കേസ്; മുഹമ്മദ് നിയാസിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനിയും
05/11/2026  11:46 AM IST
nila
മതപഠനകേന്ദ്രത്തിലെ പീഡനക്കേസ്; മുഹമ്മദ് നിയാസിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനിയും

ഓച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) മറ്റൊരു പരാതിയും. സമാനമായ രീതിയിൽ തനിക്കും ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ടതായി കൊല്ലം സ്വദേശിനിയാണ് പൊലീസിനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പതിനാറുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം നടന്നതായി പറയുന്ന വിവിധ സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുമായി പ്രതി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ 65 വയസ്സുള്ള മുത്തശ്ശിക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 ഒക്ടോബർ മുതൽ മുഹമ്മദ് നിയാസ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയുടെ മേമനയിലെ മതപഠനകേന്ദ്രത്തിൽ ഒൻപത് പെൺകുട്ടികളടക്കം 40 വിദ്യാർഥികളാണ് താമസിച്ച് പഠിച്ചിരുന്നത്. ഇവർക്ക് കൗൺസലിങ് നൽകാൻ പൊലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിനും കൗൺസലിങ് നടത്തുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. കുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) ശേഖരിച്ചിട്ടുണ്ട്.

ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് ജാഗ്രതാ സമിതി, പൊലീസ് എന്നിവരുടെ സംയുക്ത ഇടപെടലിനെത്തുടർന്നാണ് മതപഠനകേന്ദ്രം കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. അതേസമയം, സ്ഥാപനത്തിന്റെ മറവിൽ മുഹമ്മദ് നിയാസ് നടത്തിയതായി സംശയിക്കുന്ന സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ എന്നിവയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി എസിപി ആർ. വിനോദ് കുമാർ, കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, ഓച്ചിറ എസ്ഐ എം. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img