NEWS
ക്യാൻസർ രോഗികൾക്കായി ഹമദ് ജനറൽ ആശുപത്രിയിൽ പുതിയ ക്ലിനിക്ക് ആരംഭിച്ചു
12/10/2026 12:24 PM IST
nila

ദോഹ: ക്യാൻസർ രോഗികൾക്ക് വേഗത്തിലും എളുപ്പത്തിലും ഐ.വി (Intravenous) ചികിത്സ ലഭ്യമാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഹമദ് ജനറൽ ആശുപത്രിയിൽ പുതിയ പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. നിരന്തരം സിരകളിലൂടെ (Vein) മരുന്ന് നൽകേണ്ടി വരുന്നതും, ഐ.വി ചികിത്സയ്ക്കായി സിരകൾ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നതുമായ രോഗികളെ സഹായിക്കാനാണ് ഈ സംവിധാനം.
രോഗികളുടെ സാഹചര്യം മുൻകൂട്ടി പരിശോധിച്ച്, ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ ഈ ക്ലിനിക്ക് സഹായിക്കും. ഇത് രോഗികളുടെ ചികിത്സാ ഘട്ടം കൂടുതൽ സുഗമവും ആശ്വാസകരവുമാക്കാൻ സഹായിക്കുമെന്ന് എച്ച്.എം.സി തങ്ങളുടെ 'X' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










