03:46am 13 November 2026
NEWS
ഗോശ്രീ പാലത്തിനു സമാന്തരമായി പുതിയ പാലം
24/02/2026  10:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗോശ്രീ പാലത്തിനു സമാന്തരമായി പുതിയ പാലം

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും വൈപ്പിൻ, മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി കോർപ്പറേഷൻ ജംഗ്‌ഷനെയും ബോൾഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലുള്ള ഗോശ്രീപാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം ബജറ്റ് വിഭാവനം ചെയ്യുന്നു. മുനമ്പം - അഴീക്കോട് പാലം പൂർത്തിയാകുന്നതോടെ വൈപ്പിൻ മേഖലയിൽ നിന്നുള്ള വാഹനങ്ങളുടെ ഒഴുക്ക് ഇനിയും വർധിക്കുമെന്നിരിക്കെ പുതിയ സമാന്തര പാലം അനിവാര്യമാണെന്ന് ബജറ്റ് വിലയിരുത്തുന്നു. സംസ്‌ഥാന സർക്കാരിന്‍റെയും ജിഡയുടെയും സഹകരണത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാലം നിർമാണം സാധ്യമാക്കാൻ മേയറുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ച്  പ്രവർത്തനം ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img