12:09am 03 June 2026
NEWS
സൻസ്‌കാര സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം
01/06/2026  07:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൻസ്‌കാര സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം

കൊച്ചി : മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്‌കാര സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം. സ്കൂൾ തുറന്ന ആദ്യദിനത്തിൽ എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് അധ്യാപകർ സ്വീകരിച്ചത്. 

പുതുതായി ചേർന്ന വിദ്യാർത്ഥികളെയും ആദ്യമായി സ്കൂളിലെത്തിയ കുട്ടികളെയും പ്രത്യേകം തയ്യാറാക്കിയ പരിപാടികളോടെയാണ് അധ്യാപകർ ചേർന്ന് സ്വാഗതം ചെയ്തത്. 

വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനൊപ്പം സർഗ്ഗാത്മകത, കായികം, സംരംഭകത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനരീതിയാണ് സൻസ്‌കാര സ്കൂൾ മുന്നോട്ടുവെക്കുന്നതെന്നും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷവും നിരന്തരമായ പ്രചോദനവും നൽകാൻ സ്കൂൾ അധികൃതർ പ്രതിജ്ഞാബദ്ധരാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img