05:10am 07 November 2026
NEWS
മൊബൈൽ ഫോൺ ഒരിക്കലും ഇങ്ങനെ ഉപയോ​ഗിക്കരുതേ; കാത്തിരിക്കുന്നത് വലിയ അപകടം
14/07/2025  09:43 PM IST
nila
മൊബൈൽ ഫോൺ ഒരിക്കലും ഇങ്ങനെ ഉപയോ​ഗിക്കരുതേ; കാത്തിരിക്കുന്നത് വലിയ അപകടം

മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? പുലർച്ചെ ഉണർന്നാൽ നമ്മളിൽ ഭൂരിപക്ഷവും ആദ്യം തിരയുന്നത് മൊബൈൽ ഫോണാകും. വാട്സാപ്പിലും ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും മെസേജുകളും സ്റ്റാറ്റസുകളുമൊക്കെ കണ്ടും അയച്ചുമൊക്കെയാകും നമ്മളിൽ പലരുടെയും ദിവസം ആരംഭിക്കുന്നതും. ഒന്നിലേറെ മൊബൈൽ ഫോണുകളുള്ളവരും ഇന്ന് ധാരാളമാണ്. ഉണരുമ്പോൾ തുടങ്ങുന്ന മൊബൈൽ ഉപയോ​ഗം രാത്രി ഉറക്കത്തോടെയാകും അവസാനിപ്പിക്കുക. ഉറക്കത്തിനിടെ ഉണരുമ്പോഴും മൊബൈലിലെ മെസേജുകൾ നോക്കിയ ശേഷമാകും വീണ്ടും ഉറങ്ങുക അല്ലേ? അതൊക്കെ ഞങ്ങളുടെ വ്യക്തിപരമായ കാര്യം എന്തിനാണ് ഇപ്പോ ഇവിടെ പറയുന്നത് എന്ന് ചോദിക്കാൻ വരട്ടെ, നമ്മുടെ വിഷയം മറ്റൊന്നാണ്. നിങ്ങൾ കിടന്നുകൊണ്ട് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നവരാണോ?

ഇതെന്ത് ചോദ്യം എന്നല്ലേ? കാരണം നമ്മളിൽ ഭൂരിപക്ഷം ആളുകളും റീൽസും സിനിമയും എല്ലാം കണ്ടാണ് കിടക്കുന്നത്. ചെറുപ്പക്കാർ മാത്രമല്ല പ്രായമായവരും ഇത്തരത്തിൽ കിടന്ന് ഫോൺ ഉപയോഗിക്കാറുണ്ട്. പലർക്കും ഇപ്പോൾ ഉറക്കം വരണമെങ്കിൽ ഇത്തരത്തിൽ കിടന്നുകൊണ്ട് റിൽസോ സിനിമയോ ഒക്കെ കാണണം എന്നായിട്ടുണ്ട്.

എന്നാൽ, ആ പരിപാടി നിർത്തിക്കൊള്ളാനാണ് ഈ ആരോ​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. കാരണം, കിടന്നുകൊണ്ട് മൊബൈലിൽ വീഡിയോ കാണുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. കിടന്നുകൊണ്ട് മൊബൈലിൽ വീഡിയോ കാണുന്നത് കൊണ്ട് എന്തൊക്കെ കുഴപ്പങ്ങളാണ് ഉണ്ടാകുക എന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നുണ്ട്. 

കിടന്ന് കൊണ്ട് മൊബെെൽ നോക്കുന്നത് കഴുത്തിലെ പേശികൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്നതിന് കാരണമാകുമെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കൂടുതൽ നേരം കിടന്ന് ഫോൺ ഉപയോഗിച്ചാൽ കെെയിൽ തരിപ്പ് അനുഭവപ്പെടുന്നു. കൂടാതെ ശരിയായ രക്തയോട്ടത്തെയും ഇത് ബാധിക്കുന്നു. അതിനാൽ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് വിദ​ഗ്ധരുടെ ഉപദേശം.

ഇനി മറ്റുചിലരുണ്ട്, ചരിഞ്ഞു കിടന്നാകും ഫോണിൽ വീഡിയോ കാണുക. ഇങ്ങനെ ചരിഞ്ഞ് കിടന്ന് ഫോൺ ഉപയോഗിച്ചാൽ കഴുത്തിലെ പേശികൾ വലിയുന്നതിനും ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കിടന്ന് ഫോൺ ഉപയോഗിക്കണമെങ്കിൽ മലർന്ന് കിടന്ന് മുഖത്തിന് നേരെ വച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഇത്തരത്തിൽ കിടന്ന് ഫോൺ 10 മിനിട്ട് മാത്രമെ ഉപയോഗിക്കാവും. 10 മിനിട്ടിൽ കൂടുതൽ ഓരേ പോലെ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് കഴുത്തിന് സ്ട്രെയിൻ വരുന്നതിന് കാരണമാകുമെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img