12:17pm 11 November 2026
NEWS
കുട്ടികളിലെ ന്യൂളോജി പ്രശ്‌നം: ആധുനിക രീതിയിലുള്ള ഗവേഷണം അനിവാര്യം: ആസ്റ്റര്‍ മണ്‍സൂണ്‍ സിഎംഇ
29/09/2025  10:18 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുട്ടികളിലെ ന്യൂളോജി പ്രശ്‌നം: ആധുനിക രീതിയിലുള്ള ഗവേഷണം അനിവാര്യം: ആസ്റ്റര്‍ മണ്‍സൂണ്‍ സിഎംഇ
HIGHLIGHTS

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  നടന്ന മണ്‍സൂണ്‍ സി.എം.ഇ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. രമേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജീസന്‍ സി. ഉണ്ണി ഡോ. ദിലീപ് പണിക്കര്‍, ഡോ. ഗോപി മോഹന്‍, ഡോ. വിവിന്‍ അബ്രാഹം,  ഡോ. എബി മാത്യു, ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ, ഡോ. കെ.പി വിനയന്‍,  ഡോ. ഡോണ തെരേസ തുടങ്ങിയവര്‍ സമീപം

 

കൊച്ചി: കുട്ടികളിലെ ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആധുനിക രീതിയിലുളള ഗവേഷണങ്ങളും വൈദ്യശാസ്ത്ര പരമായ സഹകരണങ്ങളും അനിവാര്യമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്‍സൂണ്‍ സി.എം.ഇ ആവശ്യപ്പെട്ടു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. രമേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്തു. ഡോ. ജീസന്‍ സി. ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ദിലീപ് പണിക്കര്‍,  ഐഎപി സംസ്ഥാന സെക്രട്ടറി ഡോ. ഗോപി മോഹന്‍,  ഐ.എ.പി കൊച്ചി ബ്രഞ്ച്  പ്രസിഡന്റ്  ഡോ. വിവിന്‍ അബ്രാഹം,  ഡോ. എബി മാത്യു, ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ,  ഡോ. ഡോണ തെരേസ തുടങ്ങിയവര്‍ സംസാരിച്ചു. ഐഎല്‍എഇ-ഏഷ്യാ ഓഷ്യാനിയ സെക്രട്ടറി ജനറല്‍  ഡോ. കെ.പി വിനയന്‍ ഡോ. പി.സി അലക്‌സാണ്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പീഡിയട്രിക് ന്യൂറോളജി എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍   54 ലധികം വിദഗ്ദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 110 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img