11:51am 06 May 2026
NEWS
നെതർലാൻഡ്സ് യുദ്ധക്കപ്പലും നാവിക പ്രതിനിധി സംഘവും കൊച്ചിയിൽ.
06/05/2026  10:49 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നെതർലാൻഡ്സ് യുദ്ധക്കപ്പലും നാവിക പ്രതിനിധി സംഘവും കൊച്ചിയിൽ
HIGHLIGHTS

നെതർലാൻഡ്സ് യുദ്ധക്കപ്പലിനെ ദക്ഷിണ നാവിക സേനയുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖത്തേക്ക് സ്വീകരിക്കുന്നു.

 


 കൊച്ചി: റോയൽ നെതർലാൻഡ്സ് നാവികസേനയുടെ യുദ്ധക്കപ്പൽ എച്ച്.എൻ.എൽ.എം.എസ്. ഡി റുയിറ്റർ കൊച്ചിയിലെത്തി. ഇന്ത്യൻ നാവികസേനയുമായി സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. നെതർലൻഡ്സ് നാവികസേനയുടെ ഡെപ്യൂട്ടി കമാൻഡർ  റോബ് ഡി വിറ്റ്, ഇന്ത്യയിലെ നെതർലൻഡ്സ് അംബാസിഡർ മാറിസ ജെരാർഡ്സ് എന്നിവരുടെ നേത്യത്വത്തിൽ ഉന്നത പ്രതിനിധി സംഘവും ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

 റുയിറ്ററിന് ദക്ഷിണ നാവികസേനയുടെ നേതൃത്വത്തിൽ രാജകീയ വരവേൽപ്പ് നൽകി. നാവിക സേനയുടെ ഫാസ്റ്റ് ഇൻ്റർസെപ്റ്റർ ക്രാഫ്റ്റുകളുടെ അകമ്പടിയോടെയാണ് കൊച്ചി തീരത്ത് പ്രവേശിച്ചത്. തുടർന്ന് നേവൽ ബാൻഡ് നൽകി സ്വീകരിച്ചു. ഇന്തോ-പസഫിക് മേഖലയിൽ 5 മാസം നീണ്ടു നിൽക്കുന്ന പര്യടനത്തിൻ്റെ ഭാഗമായിട്ടാണ് എച്ച്.എൻ.എൽ.എം.എസ്. ഡി റുയിറ്റർ ഇന്ത്യയിലെത്തിയത്. കൊച്ചി സന്ദർശിക്കുന്ന നെതർലൻഡ്സ് നാവികസേന പ്രതിനിധി സംഘം സതേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലനുമായി കൂടിക്കാഴ്ച നടത്തി. നെതർലാൻഡ്സിൻ്റ ദേശീയ ഓർമ്മ ദിനമായ മേയ് 4ന് മേജർ ജനറൽ റോബ് ഡി വിറ്റ്, അംബാസഡർ മാറി സ ഗെറാർഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സതേൺ നേവൽ കമാൻഡിലെ സ്മൃതികുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സന്ദർശനത്തിൻ്റെ ഭാഗമായി പ്രതിനിധി സംഘം നാവിക സേനയുടെ പരിശീലന കേന്ദ്രങ്ങളും കൊച്ചി കപ്പൽശാലയും സന്ദർശിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img