05:36pm 28 October 2026
NEWS
കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ
16/03/2026  06:32 AM IST
nila
കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ

ജറുസലേം: താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായി വീഡിയോ പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും നെതന്യാഹു വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ.

മാർച്ച് 13-ന് പുറത്തുവന്ന ഒരു വീഡിയോയെ തുടർന്നാണ് നെതന്യാഹുവിനെ കുറിച്ച് സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ആ ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ ഒരു കൈയിൽ ആറു വിരലുകൾ കാണുന്നുവെന്ന ആരോപണം ചിലർ ഉന്നയിച്ചു. ഇതോടെ വീഡിയോ നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന തരത്തിലുള്ള ചർച്ചകളും വ്യാപകമായി പ്രചരിച്ചു. ഇത്തരം ആരോപണങ്ങൾക്കാണ് നെതന്യാഹു പുതിയ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുന്നത്. 

ഒരു കഫേയിൽ നിന്ന് കോഫി ഓർഡർ ചെയ്ത് അത് കുടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച അദ്ദേഹം പിന്നീട് ക്യാമറയ്ക്ക് മുന്നിൽ തന്റെ ഇരു കൈകളിലുമുള്ള വിരലുകൾ എണ്ണി കാണിക്കുകയും ചെയ്തു. ഇതിലൂടെ “എന്റെ വിരലുകൾ യഥാർത്ഥമാണ്” എന്ന സന്ദേശം പരിഹാസരൂപത്തിൽ അദ്ദേഹം അറിയിച്ചു.

നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫിസും നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നും നെതന്യാഹു സുഖമായിരിക്കുകയാണെന്നും ഓഫിസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവലൂഷണറി ​ഗാർഡ് കോർപ്സ് (ഐആർജിസി) നെതന്യാഹുവിനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ കണ്ടെത്തി വധിക്കുമെന്ന് ഐആർജിസി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ “ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img