
ടെൽ അവീവ്: ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് സംബന്ധിച്ചായിരുന്നു നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസ അറിയിച്ചത്. ഇറാനെതിരായ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ പ്രദാനമന്ത്രി ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്നത്.
“ധീരരായ ഇറാനിയൻ ജനതയ്ക്ക് എല്ലാ വർഷവും ഞാൻ ആശംസകൾ നേർക്കാറുണ്ട്. പ്രകാശത്തിന്റെ ഉത്സവമായ ഈ ആഘോഷകാലം നിങ്ങൾക്ക് സന്തോഷകരമാകട്ടെ,” എന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഉത്സവമായ ചാഹർഷാൻബെ സൂറിയെ പരാമർശിച്ചും അദ്ദേഹം സംസാരിച്ചു. ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും തിന്മയ്ക്കെതിരെ നന്മയുടെ ജയത്തിന്റെയും പ്രതീകമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാർസി ഉപശീർഷകങ്ങളോടെ ഇംഗ്ലീഷിൽ പ്രസംഗിച്ച നെതന്യാഹു, ഈ വർഷത്തെ നൗറൂസ് പ്രത്യേക അർത്ഥമുള്ളതാണെന്നും വ്യക്തമാക്കി. “ഈ അവസരം ഉപയോഗിച്ച് എല്ലാവർക്കും സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു. ഇത് സ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതിയ തുടക്കമാകട്ടെ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











