04:27am 02 May 2026
NEWS
കുഞ്ഞുങ്ങൾക്കായി വിപണിയിലിറക്കിയ ഉത്പന്നങ്ങളിൽ വിഷാംശം: നെസ്‌ലെ ഉത്പ്പന്നങ്ങളുടെ ചില ബാച്ചുകൾ തിരിച്ചുവിളിച്ചു; ആശങ്ക
08/01/2026  09:17 AM IST
nila
കുഞ്ഞുങ്ങൾക്കായി വിപണിയിലിറക്കിയ ഉത്പന്നങ്ങളിൽ വിഷാംശം: നെസ്‌ലെ ഉത്പ്പന്നങ്ങളുടെ ചില ബാച്ചുകൾ തിരിച്ചുവിളിച്ചു; ആശങ്ക

അന്താരാഷ്ട്ര ഫുഡ് കമ്പനിയായ നെസ്‌ലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളിൽ ചില ബാച്ചുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നു.  NAN, SMA, BEBA എന്നീ ബേബി ഫോർമുല ഉത്പ്പന്നങ്ങളാണ് ഇതിനുള്ളിൽ പെടുന്നത്. ജനുവരി ആറിനു പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്. പ്രസ്താവന പ്രകാരം, ചില ബാച്ചുകൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, തിരികെ വിളിച്ച ബാച്ചുകളിൽ cereulide എന്ന വിഷാംശം അടങ്ങിയിരിക്കാം. ഇത് കഴിക്കുമ്പോൾ കുട്ടികളിൽ ഛർദ്ദി, ഭക്ഷണം കഴിക്കാൻ താല്പര്യമില്ലായ്മ, ദേഹജലത്തിന്റെ കുറവ് പോലുള്ള പ്രശ്നങ്ങൾ സംഭവിക്കാവുന്നതാണ്. അപൂർവ്വമായി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലോകമെമ്പാടുമുള്ള വിറ്റഴിക്കപ്പെട്ട ബാച്ചുകളിൽ യൂറോപ്പിലെ 31 രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങൾ, ഹോങ്കോങ്ങ് ഉൾപ്പെടെയുള്ള ഏഷ്യൻ മേഖലകൾ ഉൾപ്പെട്ടിരിക്കുന്നു. നിലവിൽ ഇന്ത്യ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല, എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം പട്ടിക പുതുക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.

cereulide വിഷാംശം അടങ്ങിയ ഫോർമുല കഴിക്കുന്നത് മണിക്കൂറുകൾക്കുള്ളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാവുന്നതാണ് എന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ മാതാപിതാക്കൾ ശ്രദ്ധ പാലിക്കണമെന്നും ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.