06:55pm 09 November 2026
NEWS
നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടും രാജ്യാന്തര ബാസ്കറ്റ് ബോൾ താരവുമായ എ.എം. ഇക്ബാൽ അന്തരിച്ചു
02/06/2025  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടും രാജ്യാന്തര ബാസ്കറ്റ് ബോൾ താരവുമായ എ.എം. ഇക്ബാൽ അന്തരിച്ചു

കൊച്ചി: രാജ്യാന്തര ബാസ്കറ്റ്ബോൾ താരവും നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടുമായ കൊച്ചി മാടവന പനക്കപ്പറമ്പ് എ.എം. ഇക്ബാൽ (73) നിര്യാതനായി. ആലുവാ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തേയില ബിസിനസുകാരൻ കോട്ടയം ഇസ്മായിൽ അലിയുടെയും സുഹറാ ബീവിയുടെയും മകനാണ്. രാജ്യാന്തര ബാസ്ക്കറ്റ്ബോളിൽ കേരളം സംഭാവന ചെയ്ത മികച്ച താരമായിരുന്നു എ.എം. ഇക്ബാൽ .
കോട്ടയം ബസേലിയോസ് കോളേജ് ,കേരള യൂണിവേഴ്സിറ്റി, കേരള സംസ്ഥാന ടീം  ക്യാപ്റ്റനുമായിരുന്നു. ബാസ്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ
 ടീം റീബൗണ്ടേഴ്സ് പ്രസിഡണ്ടാണ്.
ആലുവാ ജാമിഅ ഹസനിയ ട്രസ്റ്റ് അംഗമാണ്.
ഭാര്യ: റാബിയ ആലുവ മാനാടത്ത് കുടുംബാംഗമാണ്.
മക്കൾ: ടീന (അബൂദാബി), ആസിഫ് (എക്സ്പഡൈറ്റേഴ്സ്, കൊച്ചി)
മരുമക്കൾ: സൂരജ് അബൂദാബി),ഐഷ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img