
കൊച്ചി: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന കേരളയാത്രയ്ക്ക് എറണാകുളം ജില്ലാ കമ്മറ്റി നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണാർത്ഥം നടത്തുന്ന ജില്ലാ യാത്രയ്ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് സി.റ്റി ഹാഷിം തങ്ങളുടെ അധ്യക്ഷതയിൽ ഫോർട്ട് കൊച്ചിയിൽ നടന്ന ജില്ലാ യാത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം കെ ജെ മാക്സി എം എൽ എ നിർവഹിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതി, സ്വാതന്ത്ര്യം, സമത്വം മുതലായവ ഉറപ്പ് നൽകുകയും ചെയ്തിട്ടുള്ളതാണെന്നും എന്നാൽ ഭരണ കൂടങ്ങൾ സ്വജനപക്ഷപാതപരമായ ഇടപെടലുകൾ നടത്തുന്നത് മൂലം ധാർമ്മീക മൂല്യങ്ങളെപ്പോലും നഷ്ടപ്പെടുത്തുന്നുവെന്നും ജില്ലായാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ ജെ മാക്സി എം എൽ എ പറഞ്ഞു.
വ്യാപിച്ച് വരുന്ന ആരാജകത്വം മൂലം
മതേതര മൂല്യം ചോർന്ന് പോയികൊണ്ടി
രിക്കുകയാണെന്നും എല്ലാവർക്കും നല്ല രീതിയിൽ ജീവിക്കുവാൻ ഭരണ ഘടന നൽകുന്ന അവകാശം ഇല്ലായ്മ ചെയ്യാനുള്ള ദുശക്തികളുടെ ശ്രമം തടയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽവത്തി മഖാം സിയാറത്തോടുകൂടി ആരംഭിച്ച ജില്ലാ യാത്രയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നടത്തി. സ്വാഗതസംഘം ചെയർമാൻ സൈയ്യിദ് സി.റ്റി ഹാഷിം തങ്ങൾ ജാഥ ക്യാപ്റ്റൻ വി. എച്ച് അലി ദാരിമി, വൈസ് ക്യാപ്റ്റൻ കെ.എസ്.എം കെ എസ് എം ഷാജഹാൻ സഖാഫി എന്നിവർക്ക് പതാക കൈമാറി.
ശംസുദ്ധീൻ മുസ്‌ലിയാർ, സി എ ഹൈദ്രോസ് ഹാജി, അസീസ് മഞ്ഞുമ്മൽ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അഷറഫ് സഖാഫി, അബ്ദുല്ല നദ്‌വി, റഫീക്ക് നൈന, വി. കെ ജലാൽ, മുഹമ്മദ് ഫിറോസ് അഹ്സനി, ഇ. ബി അബ്ദുറഹ്മാൻ സഖാഫി, സലാം കൈതാരം,ഇബ്രാഹിം എരമം, അൻസർ അലി, അൻസാർ മഞ്ഞുമ്മൽ, അബ്ദുൽ റഹീം പള്ളിക്കര, ഷമീർ കൊച്ചി, സലിം അൽ ഹസനി, നൗഫൽ സഖാഫി, ഇർഫാൻ വെണ്ണല,
അൽത്താഫ്, ഹഫീസ്, സക്കീർ ഹുസൈൻ, റിയാസ് സഖാഫി, ഷാജഹാൻ സഖാഫി, അഹ്മദ് കുട്ടി മുസ്ലിയാർ, പി എ ഇബ്രാഹിം ഹാജി, അലി മദനി, ഹസ്സൈനാർ മുസ്ലിയാർ, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, നവാസ് പള്ളിക്കര, കുഞ്ഞുമുഹമ്മദ് ഹാജി, ഓഫാർ, ഇബ്രാഹിം സഖാഫി, അമീർ പൊന്നാരിമംഗലം
തുടങ്ങിയവർ സംബന്ധിച്ചു.







