08:44am 11 November 2026
NEWS
ജെൻ സി വിപ്ലവം: നേപ്പാളിനെ നയിക്കാൻ സുശീല കർക്കി എത്തിയേക്കും
11/09/2025  07:33 AM IST
nila
ജെൻ സി വിപ്ലവം: നേപ്പാളിനെ നയിക്കാൻ സുശീല കർക്കി എത്തിയേക്കും

ജെൻ സി വിപ്ലവത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളിൽ ഇടക്കാല ഭരണകൂടം സ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം. യുവജന പ്രക്ഷോഭത്തെ തുടർന്ന്  പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശർമ ഒലിയും രാജിവെച്ചതോടെ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭം കലാപമായി രൂപപ്പെട്ടു. ഇതിനിടെയാണ് പ്രക്ഷോഭകാരികൾ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി  രാജ്യത്തൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ പേരാണ് ഭൂരിപക്ഷവും നിർദ്ദേശിച്ചത്. ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നെന്ന് സുശീല കർക്കിയും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രമായിരുന്നു പ്രക്ഷോഭകാരികൾ വെർച്വൽ മീറ്റിം​ഗ് നടത്തിയത്. ചർച്ചയിൽ നിരവധി പേരുകൾ ഉയർന്നു വന്നെങ്കിലും സുശീല കർക്കി എന്ന പേരിൽ അവസാനം എത്തിച്ചേരുകയായിരുന്നു. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായുടെ പേര് ചർച്ചയുടെ തുടക്കത്തിൽ ഉയർന്നു വന്നെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ ആ ശ്രമം ഒഴിവാക്കുകയായിരുന്നു എന്നാണ് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നത്. അദ്ദേഹം കോളുകൾ എടുക്കാതിരുന്നതിനാൽ തങ്ങൾ മറ്റൊരു ഓപ്ഷൻ നോക്കി എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഒരു ജെൻ സി പ്രതിനിധി നേപ്പാളി മാധ്യമങ്ങളോട് പറഞ്ഞത്.

 2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുശീല കർക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img