NEWS
ഖത്തറിന് നേപ്പാളിന്റെ സൗഹൃദസമ്മാനം:രണ്ട് ഏഷ്യൻ ആനകൾ എത്തി
20/12/2025 08:25 PM IST
nila

ദോഹ:നേപ്പാൾ സർക്കാർ ഖത്തറിന് സമ്മാനിച്ച രണ്ട് ഏഷ്യൻ ആനകൾ അൽ ഖോർ പാർക്കിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഖത്തറും നേപ്പാളും തമ്മിലുള്ള സൗഹൃദവും സഹകരണബന്ധവും കൂടുതൽ ദൃഢമാക്കുന്ന പ്രതീകാത്മക സമ്മാനമായി അൽ ഖോർ പാർക്കിലെത്തിയ
ഏഷ്യൻ ആനകൾ.
ആണും പെണ്ണുമായ ആനകൾ നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിലെ സൗരാഹയിലെ
എലിഫന്റ് ബ്രീഡിംഗ് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ജനിച്ചവയാണ്.
റുദ്ര കാളി എന്ന പേരുള്ള ഏഴ് വയസ്സുള്ള പെൺആനയ്ക്ക് 1,200 കിലോഗ്രാം ഭാരമുണ്ട്. ആറുവയസ്സുള്ള ആൺആനയായ ഖഗേന്ദ്ര പ്രസാദിന് 1,190 കിലോഗ്രാം ഭാരമുണ്ട്.സന്ദർശകർക്ക് അൽ ഖോർ പാർക്കിൽ എത്തി ഏഷ്യൻ ആനകളെ കാണാനാവുമെന്നും, Oun ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











