06:48am 11 November 2026
NEWS
പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; നേപ്പാളിൽ വൻ രാഷ്ട്രീയ പ്രതിസന്ധി
09/09/2025  06:39 PM IST
nila
പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; നേപ്പാളിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

നേപ്പാളിൽ വൻ രാഷ്ട്രീയപ്രതിസന്ധി. ജെൻ സി വിപ്ലവം രൂക്ഷമാകുന്നതിനിടെ  പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും രാജിവെച്ചു. ഇതോടെ രാജ്യം നേരിടുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. സൈനിക മേധാവി അൽപസമയത്തിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പട്ടാളം രാജ്യത്തെ ഭരണം ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ പ്രക്ഷോഭത്തിനിറങ്ങി മണിക്കൂറുകൾക്കകമാണ് പ്രധാനമന്ത്രി പ്രസിഡന്റും രാജിവെച്ചിരിക്കുന്നത്. ജെൻ സികളെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയും ചെയ്യുന്നതിനിടെയാണ് ഈ ഇരട്ട രാജി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ വിവാദപരമായ നിരോധനമാണ് ഈ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. പ്രക്ഷോഭങ്ങൾ രക്തരൂക്ഷിതമായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഈ നിരോധനം പിൻവലിച്ചിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img