05:17am 06 November 2026
NEWS
ഇതാണ് കേരളത്തിലെ പൊലീസ് !
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും...

03/02/2025  05:39 AM IST
News Bureau
ഇതാൺട്രാ പൊലീസ് !
HIGHLIGHTS

നെൻമാറ എസ്.എച്ച്.ഒക്കെതിരായ നടപടികൾ മയപ്പെടുത്താനും സസ്പെൻഷൻ പിൻവലിച്ച് ക്രമസമാധാന ചുമതയ്ക്ക് പുറത്ത് നിര്‍ത്താനും അണിയറനീക്കം നടക്കുന്നുണ്ട് 

തിരുവനന്തപുരം : വൈകിവന്ന വിവേകം ! കേരളാപൊലീസ് പണി തുടങ്ങി. എന്നാൽ എത്രനാൾ ഈ പണി നീളും എന്ന് ചോദിക്കരുത്. കാരണം ഇത് കേരളമാണ്, കാര്യങ്ങൾ നോക്കുന്നത് കേരളാപൊലീസും. ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന പ്രതികളെ നിരീക്ഷണവിധേയമാക്കാനാണ് പൊലീസിന് ഉന്നതങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ജാമ്യത്തിലിറങ്ങിയ പ്രതി എന്തുചെയ്യുന്നു, എങ്ങോട്ട് പോകുന്നു, ആരെയെല്ലാം കാണുന്നു ഇത്യാദി കാര്യങ്ങളാണ് പരിശോധിക്കുന്നത്. ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ട മറ്റൊരു സംഗതി. നെൻമാറ ഇരട്ടക്കൊലപാതകകേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. 
            2019ൽ ഒരു കൊലക്കേസിൽ അകത്തായ സൈക്കോക്രിമിനൽ 2025ൽ ജാമ്യത്തിലിറങ്ങി അതേ വീട്ടിലെ മറ്റുരണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കണ്ടത്. തങ്ങളുടെ അമ്മയെ കൊന്ന പ്രതി ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമായി വീണ്ടും തങ്ങളുടെ വീടിനടുത്ത് താമസിക്കാനെത്തിയതോടെ ഭയന്ന പെൺകുട്ടികളും പിതാവും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ജാമ്യവ്യവസ്ഥയുടെ നഗ്നമായ ലംഘനം കണ്ടെത്തിയിട്ടും പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് നെൻമാറയിൽ രണ്ട് ജീവനുകൾ നഷ്ടമായത്. ഇത് പൊലീസിനും ആഭ്യന്തരവകുപ്പിനും ചീത്തപ്പേര് ഉണ്ടാക്കിയെന്ന് മാത്രമല്ല ജനരോക്ഷം ശക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വൈകിവന്ന വിവേകമെന്നോണം പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാൻ നിര്‍ദ്ദേശം നൽകിയത്. 
           അതേസമയം, പൊലീസിന് അപമാനമായി മാറിയ നെൻമാറ എസ്.എച്ച്.ഒക്കെതിരായ നടപടികൾ മയപ്പെടുത്താനും സസ്പെൻഷൻ പിൻവലിച്ച് ക്രമസമാധാന ചുമതയ്ക്ക് പുറത്ത് നിര്‍ത്താനും അണിയറനീക്കം നടക്കുന്നുണ്ട്. പൊലീസ് അസോസിയേഷനിലെ ചിലെ ഉന്നതര്‍ മുഖേന ഇതിനായുള്ള നീക്കങ്ങൾ നടക്കുന്നതായാണ് സൂചന. എന്നാൽ ധൃതി പിടിച്ച് നീക്കുപോക്കുകൾ നടത്തിയാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതിനാൽ വിഷയത്തിന്റെ ചൂടാറുന്ന മുറയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കി മാറ്റാമെന്നാണ് അസോസിയേഷന് ഉന്നതങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന ഉറപ്പ്. എന്നാൽ, ബാധിക്കപ്പെട്ട കുടുംബം നിയമപരമായി നീങ്ങിയാൽ പൊലീസ് കുടുങ്ങും. അവര്‍ക്കതിനുള്ള ത്രാണിയും മാനസികനിലയും ഇപ്പോഴില്ല എന്നതാണ് പൊലീസിലെ തത്പരകക്ഷികൾക്ക് ആശ്വാസമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img