12:47am 27 October 2026
NEWS
പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം
18/10/2025  11:29 AM IST
nila
പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷ വിധിച്ചു.  പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം തടവാണ് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ നാലേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.  പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 

2019 ഓഗസ്റ്റിലാണ് പാലക്കാട് പോത്തുണ്ടി സ്വദേശിയായ ചെന്താമര അയൽവാസിയായ സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img