02:09am 03 June 2026
NEWS
നെൽസൺ ഫെർണാണ്ടസിനെ അനുസ്മരിച്ചു
02/06/2026  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നെൽസൺ ഫെർണാണ്ടസിനെ അനുസ്മരിച്ചു
HIGHLIGHTS

ഫോർട്ട്‌കൊച്ചി സിസിഇഎ ഹാളിൽ നെൽസൺ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനത്തിൽ സംഗീത സംവിധായകൻ ജെറി അമൽദേവ് സംസാരിക്കുന്നു.

ഫോർട്ട്‌കൊച്ചി: എഴുത്തുകാരനും നാടക പ്രവർത്തകനുമായിരുന്ന നെൽസൻ ഫെർണാണ്ടസിനെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.ഫോർട്ടുകൊച്ചി സിസിഇഎ ഹാളിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ ജെറിഅമൽ ദേവ് അനുഭവങ്ങൾ പങ്കിട്ടു.ജോൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ. എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമനകലാസാഹിത്യ സംഘം സെക്രട്ടറി സന്തോഷ്‌ കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഫാദർ പോൾ തേലക്കാട്ട്, ഫാ. വില്യം നെല്ലിക്കൽ, ടി എം. എബ്രഹാം. പട്ടണം റഷീദ്, കെ. എം. ധർമ്മൻ. ഡോമിനിക് പ്രസൻ്റേഷൻ, ജോർജ്ജ് കണക്കശ്ശേരി, കെ.ജെ ആൻ്റണി, കൊച്ചിൻ ബാബു, പൗളി വത്സൻ, ഷൈനി മാത്യു, ബ്രിട്ടോ വിൻസൻ്റ്, എൻ.കെ എം ഷെരീഫ്, അലക്സ്, ഫ്രാൻസീസ് ഈരവേലിൽ, രാഹുൽ വർഗ്ഗീസ്  തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി കൗൺസിൽ, നാടക് കൊച്ചി മേഖല, പുരോഗമന കലാ സാഹിത്യ സംഘം, സി.സി.ഇ.എ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img