NEWS
ഒരു നെല്ലൂർ പശുവിനെ ലേലത്തിൽ വിറ്റത് 40 കോടി രൂപയ്ക്ക്
11/02/2025 12:57 PM IST
nila

ഒരു നെല്ലൂർ പശുവിന്റെ വിലയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. ബ്രസീലിൽ നടന്ന ലേലത്തിൽ വിയറ്റിന–19 എന്നു പേരുള്ള നെല്ലൂർ പശുവിന് ലഭിച്ചത് 40 കോടി രൂപയാണ്. ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റുപോയ പശു എന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരിക്കുകയാണ് വിയറ്റിന 19. ഇന്ത്യയിലെ ആന്ധ്രപ്രദേശിലെ നെല്ലൂരാണ് നെല്ലൂർ പശുക്കളുടെ ജന്മനാട്. ഇന്ന് ലോകത്തു നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്.
1101 കിലോഗ്രാം ഭാരമാണ് വിയറ്റിന–19നുള്ളത്. നെല്ലൂർ ഇനത്തിലെ മറ്റു പശുക്കളുടെ ശരാശരി ഭാരത്തെക്കാൾ രണ്ടുമടങ്ങ് കൂടുതലാണിത്. ഉയർന്ന ഉഷ്ണപ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരിപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യൻസ് ഓഫ് ദ് വേൾഡ് മത്സരത്തിൽ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന–19 നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











