NEWS
'അയൽപക്ക വഴക്ക് ആത്മഹത്യാ പ്രേരണയല്ല'; കർണാടകയിലെ സ്ത്രീയെ കുറ്റവിമുക്തയാക്കി സുപ്രീം കോടതി
11/09/2025 07:52 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: അയൽക്കാർ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ആത്മഹത്യക്ക് പ്രേരിപ്പിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാൽ മാത്രമേ ഒരു വ്യക്തിയെ ഈ കുറ്റത്തിന് ശിക്ഷിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അയൽവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിനിയായ ഗീതയെ ശിക്ഷിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
സാധാരണ സമൂഹത്തിൽ അയൽക്കാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ഇരക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള മാനസിക പീഡനമുണ്ടായി എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി, ഗീതയെ വിട്ടയച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











