NEWS
വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയൽവാസി അറസ്റ്റിൽ
05/08/2025 06:20 PM IST
സണ്ണി ലുക്കോസ്

കൊല്ലം : കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്. സംഭവത്തിൽ സരസമ്മയുടെ അയൽവാസി ശശിധരനാണ് (70) അറസ്റ്റിലായത്.വീട്ടിൽ അതിക്രമിച്ച് കയറിയ ശശിധരനെ സരസമ്മ വടികൊണ്ട് അടിക്കാൻ ശ്രമിച്ചു. പിന്നാലെ ശശിധരൻ വടി പിടിച്ചുവാങ്ങിയതിനുശേഷം വയോധികയെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. അയൽവാസികൾ തമ്മിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇവർ തമ്മിൽ വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സരസമ്മ ആശുപത്രിയിൽ ചികിത്സ തേടി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











