03:03pm 13 June 2026
NEWS
ഇനി നെഹ്റു വേണ്ട! 'നെഹ്റു യുവ കേന്ദ്ര'യുടെ പേര് മാറ്റി കേന്ദ്രസർക്കാർ
15/05/2025  05:40 AM IST
nila
ഇനി നെഹ്റു വേണ്ട! നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ നെഹ്റു യുവ കേന്ദ്ര സംഘതനിന്റെ  (എൻവൈകെഎസ് ) പേരുമാറ്റി.  2023 ഡിസംബറിൽ പ്രഖ്യാപിച്ച പേരുമാറ്റം ഇന്നലെയാണ്  നിലവിൽവന്നത്. കേന്ദ്ര യുവജന മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രം ഇനി ‘മേരാ യുവ ഭാരത്’ എന്നാകും അറിയപ്പെടുക. വെബ്സൈറ്റിൽ ഉൾപ്പെടെ പേരുമാറ്റം ഇന്നലെ നിലവിൽ വന്നു.

നെഹ്റു യുവ കേന്ദ്രയുടെ  സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫിസർമാർക്കും അറിയിപ്പും ലഭിച്ചു. 2023 ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൈ ഭാരത്’ എന്ന പോർട്ടൽ തുടങ്ങിയിരുന്നു. അന്നു മുതൽ എൻവൈകെഎസിന്റെ  എല്ലാ പരിപാടികളും  ഈ പോർട്ടൽ വഴിയാണ് നടന്നിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നായ നെഹ്‌റു യുവ കേന്ദ്ര 1972 ൽ ആണു സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img