
വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെ മുഖ്യാതിഥിയായി നേഹ എറണാകുളത്ത്
കൊച്ചി: വെറുപ്പും വിദ്വേഷവും കാട്ടുതീ കണക്കെ പടരുന്ന ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ പോരാട്ടത്തിൻ്റെ പാട്ടുമായി നേഹ സിങ് റാത്തോർ. കൊച്ചിയിലെ വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന വേദിയായ പണ്ഡിറ്റ് കറുപ്പൻ - സഹോദരൻ അയ്യപ്പൻ നഗറിൽ അവർ വെൽഫെയർ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഇന്ത്യ വിവിധ ജാതിമത സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണെന്നും വെറുപ്പിന് ഈ മണ്ണിലിടമില്ലെന്നും അവർ പറഞ്ഞു.
"നിന്നെപ്പോലെ നുണയനുംവഞ്ചകനുമായി മറ്റാരുമില്ല, ഹിന്ദുസ്ഥാൻ ആരുടേയും സ്വകാര്യ സ്വത്തല്ല.അബുൽ കലാം ആസാദിന്റെ മണ്ണ് ഇതുതന്നെയാണ്,ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാനും
ഇവിടെ തന്നെയാണ്.അബ്ദുൾ ഹമീദും അഷ്ഫാഖുള്ള ഖാനുംഈ മണ്ണിൻ്റെ മക്കളാണ്.ഹിന്ദുസ്ഥാൻ ആരുടേയുംസ്വകാര്യ സ്വത്തല്ല."അവർ പാടി.
ഈ രാജ്യത്തിൻ്റെ മണ്ണ് ഓരോ മനുഷ്യനുംഅവകാശപ്പെട്ടതാണ്. എല്ലാവരും തോളോടുതോൾ ചേർന്ന് ജീവിച്ചുപോന്നസുന്ദര ചരിത്രമാണ് നമുക്കുള്ളത്.എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ സാധിക്കുമ്പോൾ മാത്രമാണ്ഇന്ത്യ എന്ന മനോഹര പുഷ്പംഅതിൻ്റെ പൂർണത കൈവരിക്കൂവെന്ന്നേഹ ഓർമിപ്പിച്ചു.
ഇന്ത്യൻ ഭരണകൂടത്തിൻ്റെ ഫാഷിസ്റ്റ് നടപടികളെ തൻ്റെ ഭോജ്പുരി ഗാനത്തിലൂടെവിമർശന വിധേയമാക്കുന്ന നേഹ ഇതിനകംദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകാവ്യം ആലപിച്ചുവെന്നാരോപിച്ച് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൻ്റെ മുഖ്യാതിഥിയായാണ് അവർ പങ്കെടുത്തത്.
Photo Courtesy - Google









