09:57pm 09 November 2026
NEWS
നീറ്റ് യുജി പരീക്ഷ: കേരളത്തിന് അഭിമാനമായി ദീപ്നിയ
14/06/2025  03:53 PM IST
nila
നീറ്റ് യുജി പരീക്ഷ: കേരളത്തിന് അഭിമാനമായി ദീപ്നിയ

നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ആവള സ്വദേശിനി ദീപ്നിയ. അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. അതേസമയം, കേരളത്തിൽ നിന്ന് ഒരാൾക്കും ആദ്യ നൂറിൽ ഇടംപിടിക്കാനായില്ല. പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലാണ്  ദീപ്‌നിയ പരിശീലനം നേടിയത്. 

രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെൺകുട്ടി അഞ്ചാം റാങ്ക് നേടിയ ഡൽഹി സ്വദേശിനി അവിക അഗർവാളാണ്.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img