11:33pm 21 July 2026
NEWS
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മോദി
21/07/2026  01:43 PM IST
nila
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മോദി

 

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കുറ്റക്കാർക്ക് നിയമം അനുവദിക്കുന്ന ഏറ്റവും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനും ഇത്തരം ചോർച്ചകൾ ആവർത്തിക്കാതിരിക്കാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ദേശീയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. 

രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായാലും രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയും ക്ഷേമവും മുൻനിർത്തി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മോദി ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് നൽകേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷം നടത്തുന്നുവെന്ന് ആരോപിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും വിദ്യാർഥികൾ ബോധവാന്മാരായിരിക്കണമെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചതായി റിജിജു കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി നിരവധി പേർക്ക് പരിക്കേറ്റതിന്റെ തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img