NEWS
നീറ്റ് പരീക്ഷ, ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം - സ്പീക്കർ
12/05/2026 06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
മേയ് 3ന് നടന്ന നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുകൾ ആരോപിച്ച് റദ്ദാക്കിയ സാഹചര്യത്തിൽ പുനഃപരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്ന് സ്പീക്കർ കത്തിൽ ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ നീറ്റ് യു.ജി പരീക്ഷയുടെ പുനഃസംഘാടനം വേഗത്തിലും സുഗമമായും നടത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










