05:23pm 30 May 2026
NEWS
നീറ്റ് പരീക്ഷ അടുത്തവർഷം മുതൽ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം
30/05/2026  10:55 AM IST
nila
നീറ്റ് പരീക്ഷ അടുത്തവർഷം മുതൽ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം

ന്യൂഡൽഹി: നീറ്റ് പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച പോലുള്ള ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുവെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) അറിയിച്ചു. അടുത്ത വർഷം മുതൽ പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമാകുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ. ചോദ്യപേപ്പർ തയ്യാറാക്കലും വിതരണവും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തുമെന്നും എൻടിഎ ഡയറക്ടർ പാർലമെന്ററി സമിതിയെ അറിയിച്ചു.

ഇന്നലെ ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ എൻടിഎ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ഭാവിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്ക് അവസരമില്ലാത്ത തരത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി എൻടിഎ വ്യക്തമാക്കി.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് സിബിഐ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും വിവരശേഖരണവും കാര്യക്ഷമമാക്കാൻ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img