03:33pm 19 June 2026
NEWS
നീറ്റ് പരീക്ഷ: മലബാറിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ
19/06/2026  07:45 AM IST
nila
നീറ്റ് പരീക്ഷ: മലബാറിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

പയ്യന്നൂർ: നീറ്റ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ. പാലക്കാട് റെയിൽവേ ഡിവിഷനാണ് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചത്. ഞായറാഴ്ച രണ്ട് മെമു സർവീസുകളും ഒരു പാസഞ്ചർ ട്രെയിനും അധികമായി സർവീസ് നടത്തും. റെയിൽവേ കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, റെയിൽ വൺ മൊബൈൽ ആപ്പ് എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭ്യമാകും.

ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 5.20 വരെയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. പാലക്കാട്–കാസർകോട് അൺറിസർവ്ഡ് മെമു (06131) ഞായറാഴ്ച രാവിലെ 5.50-ന് പാലക്കാട് നിന്ന് പുറപ്പെട്ട് 11.30-ന് കാസർകോട്ടെത്തും. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികൾക്ക് വൈകീട്ട് 5.56-ന് കാസർകോട്ടെത്തുന്ന മംഗളൂരു–കണ്ണൂർ പാസഞ്ചർ ട്രെയിൻ (56704) ഉപയോഗിക്കാനാകും. പരീക്ഷാർഥികളുടെ യാത്രാ തിരക്ക് പരിഗണിച്ചാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

(സ്റ്റോപ്പുകൾ: ഒറ്റപ്പാലം-6.15, ഷൊർണൂർ-6.35, പട്ടാമ്പി-6.54, കുറ്റിപ്പുറം-7.13, തിരൂർ-7.27, പരപ്പനങ്ങാടി-7.41, കോഴിക്കോട്-8.19, കൊയിലാണ്ടി-8.37, വടകര-8.54, തലശ്ശേരി-9.17, കണ്ണൂർ-9.55, പഴയങ്ങാടി-10.17, പയ്യന്നൂർ-10.28, ചെറുവത്തൂർ-10.44, കാഞ്ഞങ്ങാട്-10.59, കാസർകോട്-11.30).

കണ്ണൂർ-തൃശ്ശൂർ അൺ റിസർവ്ഡ് മെമു സ്‌പെഷ്യൽ (06132) ഞായറാഴ്ച വൈകീട്ട് 6.15-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. രാത്രി 11.45-ന് തൃശ്ശൂരിലെത്തും (മറ്റു സ്റ്റോപ്പുകൾ: തലശ്ശേരി-6.37, വടകര-658, കോഴിക്കോട്-7.45, ഫറോക്ക്- 8.04, പരപ്പനങ്ങാടി-8.21, താനൂർ-8.30, തിരൂർ-8.39, കുറ്റിപ്പുറം-8.53, പട്ടാമ്പി-9.14, ഷൊർണൂർ-10.10, വടക്കാഞ്ചേരി-11.18, മുളംകുന്നത്തുകാവ്-11.29, തൃശ്ശൂർ-11.45)

കണ്ണൂർ-കോഴിക്കോട് അൺ റിസർവ്ഡ് പാസഞ്ചർ സ്‌പെഷ്യൽ (06133) ഞായറാഴ്ച രാത്രി 8.30-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. കോഴിക്കോട്ട് 10.20-ന് എത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img