
ദോഹ: ദോഹയിൽ മിന്നുന്ന മുന്നേറ്റം നടത്തി ഇന്ത്യയുടെഅഭിമാനമായി മാറിയ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ എം.ഇ.എസ് സ്കൂൾ ആദരിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന മാസ്റ്റർ ക്ലാസ് ഇവന്റിൽ വീശിഷ്ടാഥിതിയായിപങ്കെടുത്തനീരജ് ചോപ്ര വിദ്യാർത്ഥികളുമായി സംവദിച്ചു.സ്വപ്നങ്ങൾ കൈവിടാതെ
അഭിനിവേശങ്ങൾ പിന്തുടരാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
തന്റെ വിജയഗാഥയ്ക്ക് പിന്നിലെകഠിനാധ്വാനത്തെ കുറിച്ചും,നേരിട്ട വെല്ലുവിളികളെ കുറിച്ചും നീരജ് പങ്കുവെച്ചു. വിജയത്തിനായി അച്ചടക്കം, സമർപ്പണം, ദൃഢനിശ്ചയം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. എം ഇ എസ് ഗവേണിംഗ് ബോർഡ് സ്പോർട്സ് & ഗെയിംസ് ഡയറക്ടർ ബദറുദ്ദീൻ ഗുലാം മോഹിയുദ്ദീൻ, പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ, അധ്യാപകർ, സ്കൂൾ ജീവനക്കാർ, എന്നിവർ ചടങ്ങിൽപങ്കെടുത്തു.
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഖത്തർ ആഘോഷങ്ങളുടെ ഭാഗമായിനടന്ന കുട്ടികളുടെ റിലേ റേസ് നീരജ് ചോപ്ര ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടത്തിൽ പങ്കെടുത്തവരെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഖത്തറിന്റെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സ്കൂളിലെ സി സി എഫ് അംഗങ്ങളുടെ അകമ്പടി യോടെ നീരജ് ചോപ്ര സ്കൂൾ കാമ്പസിൽ തൈ നട്ടു.
ഒളിമ്പിക് ചാമ്പ്യനോടുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ അദ്ദേഹത്തിന് കൈകൊണ്ട് നിർമ്മിച്ച കാർഡുകളും പൂച്ചെണ്ടുകളും സമ്മാനിച്ചു. ഖത്തർ അത്ലറ്റിക് ഫെഡറേഷൻ അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, സ്കൂൾ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ സാന്നിധ്യം വഹിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പരിപാടി ഏകോപിപ്പിച്ചു.











