
തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. എന്നാൽ അത് ലൈംഗികത മാത്രമല്ലെന്നും താരം വ്യക്തമാക്കി. പല രൂപങ്ങളിൽ പ്രണയം നല്ലതായി തോന്നുന്ന സാഹചര്യങ്ങളുണ്ടാകുമെന്നും താരം പറയുന്നു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“എന്റെ വസ്ത്രങ്ങളെ ഞാൻ പ്രണയിക്കുന്നു. ഞാൻ ഒരുങ്ങി വരുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. പഴയ കാലത്ത്, ഞാൻ ഒരിക്കലും ബിക്കിനി ധരിച്ചിരുന്നില്ല; ഞാൻ വന്ന ഡൽഹിയിലെ കുടുംബത്തിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ബാത്ത്റൂമിൽ ഞാൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നു; അന്ന് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അതും പ്രണയമാണ്. സ്വയം പ്രണയിക്കുന്നത്. എന്നാൽ നല്ലതായി തോന്നുന്നതിന് പ്രായപരിധിയില്ല.” - താരം പറഞ്ഞു.











