01:34pm 04 September 2026
NEWS
ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി; ഒരു വർഷത്തോളം കുഞ്ഞ് വേദന സഹിച്ചു; കോട്ടയം മെഡിക്കൽ കോളജിനെതിരെ ​ഗുരുതര ആരോപണവുമായി ദമ്പതികൾ
04/09/2026  12:15 PM IST
nila
ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി; ഒരു വർഷത്തോളം കുഞ്ഞ് വേദന സഹിച്ചു; കോട്ടയം മെഡിക്കൽ കോളജിനെതിരെ ​ഗുരുതര ആരോപണവുമായി ദമ്പതികൾ

കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകി. കോഴിക്കോട് സ്വദേശിയായ അഞ്ജു വിനീഷിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്.

പ്രസവത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഏകദേശം ഒരു വർഷത്തോളം കുഞ്ഞ് ഇതുമൂലം വേദന അനുഭവിച്ചെന്നും അവർ പരാതിയിൽ പറയുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ സൂചി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ചികിത്സാ നടപടികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img