NEWS
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ്: സജി പൊലീസിന്റെ പിടിയിൽ
28/04/2026 02:07 PM IST
nila

നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നസജി പിടിയിലായി. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറതിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചതോടെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്. സജിയെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
സജിയുടെ മാതാവ് മേരി (70) സഹോദരൻ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










