05:43pm 09 May 2026
NEWS
നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം
08/05/2026  04:28 PM IST
ചെറുകര സണ്ണിലൂക്കോസ്
നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം

 

8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന സജി പിതാവിനേയും അപായപ്പെടുത്തി എന്നാണ് കരുതുന്നത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തി. 

സ്ഥലത്തു നിന്നും ഷർട്ടും,എല്ലുകളും കണ്ടെത്തി എന്നാണ് സൂചന

2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച് അവസാനമായി കണ്ടവരെ പൊലീസ് അന്വേഷിച്ചിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സജി ക്രൂരമായ അടുത്ത  കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img