08:10am 14 November 2026
NEWS
​ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിലെന്ന് റിപ്പോർട്ട്
27/07/2025  07:24 AM IST
nila
​ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിലെന്ന് റിപ്പോർട്ട്

​ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിൽ. കൊടുംപട്ടിണിയും പോഷകാഹാരക്കുറവുമാണ് ​ഗാസയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്. ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ ​ഗാസയിൽ പട്ടിണി മരണങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭക്ഷണമില്ലാതെ ഒമ്പത് പേർ ​ഗാസ നഗരത്തിൽ മരിച്ചുവീണു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഭക്ഷണത്തിനായി കേഴുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും ​ഗാസയിൽ നിന്നും പുറത്തുവരുന്നുണ്ട്. 

തുടർച്ചയായ ആക്രമണങ്ങൾക്കു പിന്നാലെയാണ് ഇസ്രായേൽ ​ഗാസയിൽ ഉപരോധവും കടുപ്പിച്ചത്. അവശ്യസാധനങ്ങൾ പോലും ​ഗാസയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെയാണ് ഗാസ കൊടും പട്ടിണിയുടെ പിടിയിലമർന്നത്. നൂറിലേറെപ്പേർ പട്ടിണിമൂലെ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്ക്. ഇതിൽ 80 കുട്ടികളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് നൂറിലധികം മനുഷ്യാവകാശ സംഘടനകൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img