07:57am 30 October 2026
NEWS
നിയാർക് ഖത്തർ “Nurture & Heal” ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
25/06/2025  01:55 PM IST
nila
നിയാർക് ഖത്തർ “Nurture & Heal” ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ:നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച്ച് സെന്റർ (NIARC) ഖത്തർ ചാപ്റ്റർ ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
'Nurture & Heal' എന്ന പേരിൽ റിയാദ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പതിനൊന്നോളം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്പെഷ്യൽ നീഡ്‌സ് കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.  രാവിലെ 7മണിമുതൽ 11മണിവരെ നടന്ന ക്യാമ്പ്
ഇന്ത്യൻ അംബാസിഡർ
 വിപുൽഉത്ഘാടനം ചെയ്തു. സംയുക്താരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അംബാസിഡർ
NIARC അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അഭിനന്ദനവും അറിയിച്ചു.
ജർമ്മൻ, ബ്രിട്ടീഷ്, ഇന്ത്യൻ, ഫിലിപ്പൈൻസ്, ഇറാൻ, ശ്രീലങ്ക, അൽജീരിയ, കെനിയ, സുഡാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ
NIARC ഖത്തർചെയർമാൻ
ഷാനഹാസ് എടോടിഅധ്യക്ഷതവഹിച്ചു.നിയർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ്. കെ.പി ദൗത്യവും ദർശനവും എന്നവിഷയത്തിൽ മുഖ്യപ്രഭാഷണംനടത്തി.
 അബ്ദുറഹിമാൻ E.P. (പ്രസിഡന്റ്‌- ഇന്ത്യൻ സ്പോർട്സ് സെന്റർ)
മിനി സിബി (ഹെഡ് ഓഫ് ICBF മെഡിക്കൽ ക്യാമ്പ്)
എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഭിന്നശേഷിക്കാരിയായ കലാ പ്രതിഭ
നാഥാനിയ ലേല വിപിൻഅതിജീവനത്തെ കുറിച്ചു സംസാരിച്ചു. ചടങ്ങിൽ
Reyada മെഡിക്കൽ Privilege Card  ജംഷീർ ഹംസ, ഡോ. അബ്ദുൾ കലാം, ഇന്ത്യൻ അമ്പാസിഡർ  വിപുൽ എന്നിവർ ചേർന്ന് പ്രകാശനംചെയ്തു.
NIARC ഖത്തർ
ജനറൽ സെക്രട്ടറി ജാഫർ മുനാഫർസ്വാഗതവുംഇവന്റ് കൺവീനർമുസ്തഫ ഈണംനന്ദിയും പറഞ്ഞു.
സ്നേഹ തോമസ് അവതാരകയായിരുന്നു.
ഹമീദ് എം.ടി, കെ.കെ.വി, മുഹമ്മദ് അലി,റാസിഖ്. കെ. വി, സി. കെ. എം. കോയ, Dr. എസ്. കെ. വ്യാസ്, നബീൽ. വി. പി, മുഹമ്മദലി മനാർ, സിറാജ് അബ്ദുൽ കാദർ, താഹ ഭാർഗൈവ, ഹംസ. കെ. കെ, ജാഫർ പി. പി, റഷീദ്. കെ ജി, ഷമീം, ഫൈസൽ ഹസ്സൻ, ബിന്ദു ലിൻസൺ,റംല മുഹമ്മദലി, സീനത്ത് അഷ്‌റഫ്‌, രാജശ്രീ രാമൻ, സ്മീര ഷാജു എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img