04:58am 21 September 2026
NEWS
നാ​ഗാലാന്റിൽ 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു
22/10/2025  07:27 AM IST
nila
നാ​ഗാലാന്റിൽ 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു

കോഹിമ: നാ​ഗാലാന്റിൽ 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി വെറും രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിൽ (എൻപിഎഫ്) ലയിച്ചത്. ചൊവ്വാഴ്ച കൊഹിമയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിലാണ് ലയന പ്രഖ്യാപനമുണ്ടായത്. 

2017-ൽ NPF-യിൽ നിന്ന് പിളർന്നാണ് NDPP രൂപംകൊണ്ടത്. പിന്നീട് നടന്ന നിയമസഭാ സമ്മേളനത്തിൽ NDPP 25 സീറ്റുകൾ നേടി. സഖ്യകക്ഷിയായ ബിജെപി 12 സീറ്റുകളിൽ വിജയിച്ചിരുന്നു. 60 അം​ഗ നിയമസഭയിൽ വ്യക്തമായ ഭൂരിപ​ക്ഷത്തോടെ മുന്നണി അധികാരത്തിലെത്തി. തൊട്ടുപിന്നാലെ എൻസിപിയിലെ 7 എംഎൽഎമാരും NDPPയിൽ ചേർന്നിരുന്നു. ഇതോടെ നിയമസഭയിൽ പാർട്ടിയുടെ അം​ഗബലം 32 ആയി. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img