02:43am 10 November 2026
NEWS
എൻ.ഡി.എ.കണയന്നൂർ ഓഫീസ് ധർണ്ണ മെയ് 27 ചൊവ്വ
26/05/2025  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൻ.ഡി.എ.കണയന്നൂർ ഓഫീസ് ധർണ്ണ  മെയ് 27 ചൊവ്വ

കൊച്ചി - സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി എൻ.ഡി.എ  സംസ്ഥാന തലത്തിൽ നടത്തുന്ന " കേരളം വീണ പതിറ്റാണ്ട് "എന്ന സമരപരിപാടിയുടെ ഭാഗമായി എൻ.ഡി.എ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ ഇന്ന് ( മെയ് 27 ) ധർണ്ണ നടത്തും.രാവിലെ 11 മണിക്ക് നടക്കുന്ന ധർണ്ണയിൽ എൻ.ഡി.എ നേതാക്കളായ കെ.വി.എസ് ഹരിദാസ്,കുരുവിള മാത്യുസ്, അഡ്വ. ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ പുരോഗതിയുടെ ഭാഗമാകാതെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തിന്റെ അവസരം നശിപ്പിക്കുകയായിരുന്നു പിണറായി വിജയൻ സർക്കാർ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img