
ചെങ്ങന്നൂര്‍ :ഇന്ത്യയിലെ ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ഉപജീവന ഉപാധിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കം നീതിക്ക് നിരക്കാത്തതാണെന്ന്‌ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. രാജന്‍ പറഞ്ഞു. ഐ.എന്‍.റ്റി.യു.സി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അഗ്നി പ്രതിജ്ഞ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള മഹാത്മഗാന്ധി പ്രതിമക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍ ഐഎന്‍ടിയുസി രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി.ഡി.ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. ഷിബു രാജന്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അഗ്നി പ്രതിജ്ഞ ചൊല്ലി കൊടുത്തു.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. ആര്‍. സജീവന്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ: ഡി.നാഗേഷ് കുമാര്‍, നഗരസഭ ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, ഐഎന്റ്റിയുസി സംസ്ഥാന കമ്മിറ്റിയംഗം കെ.ദേവദാസ്, ജില്ലാ സെക്രട്ടറിമാരായ പ്രവീണ്‍ എന്‍ പ്രഭ, ഡി.മിനിക്കുട്ടി, സുജ ജോണ്‍, ശോഭാ വര്‍ഗീസ്, സൂസമ്മ ഏബ്രഹാം, റിജോ ജോണ്‍ ജോര്‍ജ്, കെ.റ്റി.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഐ.എന്‍.റ്റി.യു.സി. ജില്ലാ ഭാരവാഹി കളായ യു.അശോക് കുമാര്‍, വി.കൃഷ്ണകുമാരവാര്യര്‍, കലവുര്‍ ശശികുമാര്‍, പി.തമ്പി അമ്പക്കാട് സുരേഷ്, എസ്.രാജേന്ദ്രന്‍, വിജയകുമാര്‍ പനയഞ്ചേരി, പി.അര്‍.ശശിധരന്‍, മനോജ് ഓലകെട്ടി, അനില്‍കുമാര്‍ ഗായത്രി മഠം, ഹാരിസ് കുറ്റിത്തെരുവ്, രാധകൃഷ്ണന്‍ പുതുശ്ശേരി, എം.എച്ച്.രഘു, ശശികുമാര്‍ പെരുമ്പളം, സോമകുമാര്‍ മരുത്തുര്‍വട്ടം, കെ.വി.സോളമന്‍, സാബു കല്ലാംപറമ്പില്‍, റസീന മുളക്കുഴ, രാധാമണി കൃഷ്ണപുരം, ഹമീദ് അമ്പലപ്പുഴ എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.











