03:24am 13 November 2026
NEWS
എൻഡിഎ മധ്യ തിരുവിതാംകൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു
23/02/2026  10:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൻഡിഎ മധ്യ തിരുവിതാംകൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചി : എൻഡിഎ മധ്യ തിരുവിതാംകൂർ ഓഫീസ് തൃക്കാക്കരയിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, ട്വൻ്റി 20 ചെയർമാൻ സാബു ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്,സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ, ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു, നോർത്ത് ജില്ലാ അദ്ധ്യക്ഷൻ എം എ ബ്രഹ്മരാജ്, ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പി പി സജീവ്, ബിഡിജെഎസ് വൈസ് ചെയർമാൻ ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

ശബരിമലയിൽ ഇടനിലക്കാർ കടന്നു കൂടിയത് ഇടത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്. ദേവസ്വം വിഷയത്തിലെ ഇടനിലക്കാരുടെ ഇടപെടൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ അറിവില്ലാതെയാണെന്ന് വിശ്വസിക്കാനാവില്ലെന്നു രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദമില്ലാതെ ഒരു ഫയൽ പോലും നീങ്ങാത്ത ഭരണകൂടത്തിൽ, മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികൾക്കെതിരെ എഫ്.ഐ.ആർ ഇടാത്തതും അറസ്റ്റ് ചെയ്യാത്തതും ഉന്നതതലത്തിലുള്ള സംരക്ഷണത്തിന്റെ തെളിവാണ്. ഒരു ദല്ലാൾക്ക് മാത്രമായി ഇത്രയും വലിയ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നത് വസ്തുതയാണ്.

ഈ ഗൗരവകരമായ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ പ്രതിപക്ഷമായ കോൺഗ്രസ് പൂർണ്ണമായും പരാജയപ്പെട്ടു. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ചോ ദേവസ്വം അഴിമതിയെക്കുറിച്ചോ സഭയ്ക്കുള്ളിൽ ഒരക്ഷരം പോലും മിണ്ടാൻ കോൺഗ്രസ് തയ്യാറായില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിനെതിരെ ശബ്ദമുയർത്താതെ മൗനം പാലിക്കുന്നതിലൂടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വെളിവാകുന്നത്.

"എല്ലാം ശരിയാക്കും" എന്ന് വാഗ്ദാനം നൽകി പത്ത് വർഷമായി ഭരിക്കുന്ന ഇടതു സർക്കാർ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ തകർത്തിരിക്കുകയാണ്. 75 ശതമാനം സർക്കാർ സ്കൂളുകളും സുരക്ഷിതമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിക്കുമ്പോൾ, ആരോഗ്യ മേഖലയും സമരങ്ങളാൽ സ്തംഭിച്ചിരിക്കുന്നുവെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img