
ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർത്ഥി എം.വി. ഗോപകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, മുംബൈ നോർത്ത് മുൻ എംപി ഗോപാൽ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വരണാധികാരി ചെങ്ങന്നൂർ ആർ ഡി
ഒ ഷാജു എം.എസ്. മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
എൻഡിഎ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. രാവിലെ ഗ്രാമദേവനായ മുതവഴി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനായി തൊഴിലുറപ്പ് , ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ സ്വരൂപിച്ച തുക മുംബൈ നോർത്ത് മുൻ എംപി ഗോപാൽ ഷെട്ടി കൈമാറി.
മേഖലാ ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ , ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് പി.ബി. അഭിലാഷ് , മേഖലാ വൈസ് പ്രസിഡന്റ് ബി.കൃഷ്ണകുമാർ , ദേശീയ സമിതി അംഗം കെ.എസ് രാജൻ , മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് കാരക്കാട്, സതീഷ് കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ഡി. വിനോദ് കുമാർ, കലാ രമേശ്, ജില്ലാ സെക്രട്ടിറി സതീഷ് ചെറുവല്ലൂർ, ജി. ജയദേവ്, സജു കുരുവിള, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സതീഷ് ബാബു, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ , വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ജി. ബിജു, ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ രമേശ് പേരിശ്ശേരി,അഡ്വ. ടി ഒ നൗഷാദ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, തുടങ്ങിയവർ പങ്കെടുത്തു.











