02:43pm 10 November 2026
NEWS
മന്ത്രി എകെ ശശീന്ദ്രനും എംഎൽഎ തോമസ് കെ തോമസും രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റിന്റെ കത്ത്
15/07/2025  12:51 PM IST
nila
 മന്ത്രി എകെ ശശീന്ദ്രനും എംഎൽഎ തോമസ് കെ തോമസും രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റിന്റെ കത്ത്

കേരള നിയമസഭയിലെ എൻസിപി അം​ഗങ്ങളായ മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസും നിയമസഭാം​ഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൻസിപി‌ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടുപേർക്കും പ്രഫുൽ പട്ടേൽ കത്തയച്ചു. ഒരാഴ്ച്ചയ്ക്കകം രാജിവെക്കണമെന്നും ഇല്ലെങ്കിൽ അയോ​ഗ്യരാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. ഇരുവരെയും ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കി. 

എൻസിപി പിളർന്ന് ശരദ്പവാർ, അജിത് പവാർ വിഭാഗങ്ങളായി മാറിയതോടെയാണ് കേരളത്തിലെ എൻസിപിയിലും പ്രശ്നമായത്. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത് അജിത് പവാർ‌ വിഭാഗത്തെയാണ്. ക്ലോക്ക് ചിഹ്നം നൽകിയതും ഈ വിഭാഗത്തിനാണ്. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചാണ് 2021ൽ എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎൽഎമാരായതെന്ന ആയതെന്ന കാര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ, മേയ് 31നകം രാജി വയ്ക്കണമെന്ന് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും രാജിവച്ചില്ല. രണ്ടുപേരും ശരദ്പവാറിന്റെ കൂടെയാണെന്ന് തോമസ് കെ.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്പീക്കറാണ് അയോഗ്യതയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img