02:08pm 13 November 2026
NEWS
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: 3 ലക്ഷം തട്ടി: കൊച്ചിയിലെ എൻ.സി.പി യുവനേതാവ് അറസ്റ്റിൽ
22/01/2026  12:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: 3 ലക്ഷം തട്ടി: കൊച്ചിയിലെ എൻ.സി.പി യുവനേതാവ് അറസ്റ്റിൽ

 

കൊച്ചി:  യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കൊച്ചിയിലെ എൻ.സി.പി പ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തോപ്പുംപടി അവർ ലേഡീസ് പള്ളിക്ക് സമീപം ഓടംപള്ളി ലെയിൻ കൊറശ്ശേരി പറമ്പ് 16/1781 ൽ തോമസ് കൊറശ്ശേരിയാണ് പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ്‌ ചെയ്തു. 

അധ്യാപികയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ ഫെയ്സ് ബുക്ക് വഴിയാണ് പ്രതി പരിചയപ്പെടുന്നതെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. .         

വിവാഹിതനാണെന്ന കാര്യം മറച്ചു പിടിച്ചാണ് യുവതിയുമായി തോമസ് കൊറശ്ശേരി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ ക്ഷണപ്രകാരം തോപ്പുംപടിയിലെ റസിഡൻസ് അസോസിയേഷൻ്റെ ആഘോഷ പരിപാടിയിൽ യുവതി പങ്കെടുത്തു. അതിന് ശേഷമാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകിയത്.  ഇതിനിടെയാണ് പല തവണയായി യുവതിയിൽ നിന്ന് മൂന്നു ലക്ഷം രൂപ കൈക്കലാക്കിയത്.     

പണം തിരികെ ചോദിക്കാൻ പ്രതിയുടെ തോപ്പുംപടിയിലെ വീട്ടിൽ യുവതി എത്തിയപ്പോഴാണ് തോമസ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന കാര്യം അറിയുന്നത്. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പല യുവതികളെയും ലൈംഗികമായി വശീകരിച്ച് പണം തട്ടിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി വിവാഹ വാഗ്ദാനം നൽകിയാണ് പലരെയും ചതിച്ചിരുന്നത്. ഇതിൽ 60 വയസ്സുള്ള യുവതിയും ഉൾപ്പെടുന്നു ഇക്കാര്യം ചോദ്യം ചെയ്ത യുവതിയെ തോമസ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും  ഫോണിൽ വിളിച്ച് അവഹേളിക്കുകയും പതിവായി. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് യുവതിയുടെ  വീട്ടിലെത്തിയ തോമസ് യുവതിയെ വീണ്ടും ശാരീരികമായി പീഡിപ്പിച്ചു. തുടർന്നാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയതും പ്രതി പിടിയിലായതും . യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ എൻ.സി.പി യിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img