
കൊച്ചി: നാവികസേനാ മേധാവി ദിനേശ് കെ ത്രിപാഠിയെ സന്ദർശിച്ച് എൻ.സി.സി കേഡറ്റുകൾ. ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്പ്സ് ആസ്ഥാനത്തെ (എച്ച് ക്യു ഡി ജി എൻ സി സി ) എൻ.സി.സി ഉദ്യോഗസ്ഥരും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ലേറെ എൻ.സി.സി കേഡറ്റുകളും ഉൾപ്പെട്ട സംഘമാണ് നാവികസേനാ മേധാവി സംഘടിപ്പിച്ച 'അറ്റ് ഹോം' പരിപാടിയിൽ പങ്കെടുത്തത്. കേഡറ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂർവ അവസരമായി. നാവിക സേനയുടെ പാരമ്പര്യവും നേതൃത്വപരമായ പാടവും സേനയുടെ തലപ്പത്ത് നിന്നു തന്നെ മനസ്സിലാക്കാൻ കൂടിക്കാഴ്ച സഹായകമായി. സന്ദർശനത്തിന് എത്തിയ എല്ലാ എൻ.സി.സി കേഡറ്റുകൾക്കും നാവികസേനാ മേധാവി മെമൻ്റോകൾ സമ്മാനിച്ചു. നാവികസേനാ മേധാവിയുമായി കേഡറ്റുകൾ ആശയവിനിമയം നടത്തി. നാഷണൽ കേഡറ്റ് കോർപ്സും നാവിക സേനയും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതൽ ദൃഢമാക്കാൻ സന്ദർശനം സഹായിച്ചു. അച്ചടക്കം, നേതൃത്വം, ഐക്യദാർഢ്യം , രാജ്യ സേവനം എന്നീ സദ്ഗുണങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താനും സന്ദർശനം വഴിയൊരുക്കി.







