NEWS
ഡൽഹി സ്ഫോടനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എൻ സി സി കേഡറ്റുകൾ
13/11/2025 06:11 PM IST
nila

പുത്തൻകാവ് : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി കേഡറ്റുകൾ . ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തി
രുന്നു.
ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ മരണത്തിനിടയാക്കിയ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയ അപലപിച്ച് എൻസിസി കേഡറ്റുകൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിച്ചു. 10 കേരള ബറ്റാലിയൻ ഹവിൽദാർ അനൻ,
ഹെഡ്മാസ്റ്റർ സിബി വർഗ്ഗീസ്, സ്കൂൾ കോ ഓഡിനേറ്റർ ഫാ. ബിജു റ്റി മാത്യു, എൻ സി സി ഓഫീസർ അലക്സ് വർഗ്ഗീസ് മാവേലിക്കര, അധ്യാപകരായ കുര്യൻ പി മാമ്മൻ, ജിജി,എൻ സി സി ലീഡർമാരായ അഖിലേഷ് , എൽദോ, അയറോൺ, അക്സാ ബിനു, സ്വാതിക ,സംഗീത എന്നിവർ
നേതൃത്വം നൽകി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










