
ചെങ്ങന്നൂർ : പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യുണിറ്റ് ഭരണഘടനാ ദിനം ആഘോഷിച്ചു. സുഡാനിലെയും എത്യോപ്യയിലെയും മനുഷ്യാവകാശ ഓഫീസറും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായഅഡ്വ. മനോജ് കെ. ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു.
ഭരണഘടനയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും ദേശീയ ഐക്യം സാമൂഹിക നീതിയിലുടെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം അഡ്വ. മനോജ് കെ. ജോൺ ഉദ്ബോധിപ്പിച്ചു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ പങ്കിനെക്കുറിച്ചും അതിന്റെ തത്വങ്ങൾ സംരക്ഷിക്കാനുള്ള പൗരന്മാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനാധ്യാപകൻ സിബി വർഗീസ്, എൻസിസി ഓഫീസർ അലക്സ് വർഗീസ്, സ്റ്റാഫ് സെക്രട്ടറി കെ.ഒ. തോമസ്, കുര്യൻ പി. മാമ്മൻ എൻ സി സി ലീഡർമാരായ റിഷികേഷ് , അൽസിയ, അർപ്പിത , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി











