02:20am 10 May 2026
NEWS
എൻ സി മമ്മൂട്ടി പുരസ്കാരം ഷേർളി സോമസുന്ദരത്തിന്
09/05/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൻ സി മമ്മൂട്ടി പുരസ്കാരം ഷേർളി സോമസുന്ദരത്തിന്

കൊച്ചി: സി പി ഐ  നേതാവും യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എൻ സി മമ്മൂട്ടി മാസ്റ്ററുടെ സ്മരണയ്ക്കായുള്ള പുരസ്കാരം നാടക പ്രവർത്തകയും എഴുത്തുകാരിയുമായ ഷേർളി  സോമസുന്ദരത്തിന്. ദുബായ് യുവകലാസാഹിതി ഏർപ്പെട്ട ത്തിയ 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം  മെയ് 20ന് വൈകീട്ട്  ആറിന്  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം  നൽകുമെന്ന് എൻ സി.മമ്മൂട്ടി സ്മാരക സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അറിയിച്ചു.  ഡോ.വത്സലൻ വാതുശേരി, ഡോ.വള്ളിക്കാവ് മോഹൻ ദാസ് ,ടി വി ബാലൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.നാം, മൃദുലസ്പര്‍ശം, ഹാപ്പി തിയേറ്റര്‍, ക്യൂ തീയേറ്റര്‍ എന്നീ നാല് നാടക ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു കലാകാരിയാണ് ഷേർളി.  60 നാടകങ്ങളും 5 പുസ്തകങ്ങളും രചിച്ചു. 4000 കുട്ടികളെ നാടകവേദിയില്‍ അവതരിപ്പിച്ചു. ദൂരദര്‍ശന്റെ ആദ്യനാളുകളില്‍ പരമ്പരകളില്‍ സജീവ സാന്നിധ്യമായിരുന്നു. മുക്കാശുനാടകം (വിവര്‍ത്തനം) ചണ്ജാലിക, ചരണ്‍ദാസ്, ചോര്‍, ഗേള്‍ ഇന്‍ ദ് ഫോട്ടോ ഗ്രാഫ്, ചിപ്‌കോ തിപ്‌കോ എന്നിവയാണ് പുസ്തകങ്ങള്‍.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img