04:57pm 11 November 2026
NEWS
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ എല്ലാ ബിടെക്ക് പ്രോഗ്രാമുകൾക്കും എൻബിഎ (ടിയർ 1) അക്രെഡിറ്റേഷൻ
26/10/2025  12:27 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ എല്ലാ ബിടെക്ക് പ്രോഗ്രാമുകൾക്കും എൻബിഎ (ടിയർ  1) അക്രെഡിറ്റേഷൻ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എല്ലാ ബിരുദ (ബിടെക്ക്) പ്രോഗ്രാമുകളും നാഷണൽ അക്രെഡിറ്റേഷൻ ബോർഡിന്റെ (എൻബിഎ) ടിയർ - 1 വിഭാഗത്തിൽ പുതുക്കിയ അക്രെഡിറ്റേഷൻ  ലഭിച്ചു. 2025 ജൂലൈ ഒന്നു മുതൽ 2028 ഡിസംബർ 31 വരെ മൂന്ന് വർഷ കാലയളവിലാണ് അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ടിയർ - 1 (വാഷിംഗ്ടൺ അക്കോർഡ് തലത്തിൽ) പുതുക്കിയ അക്രെഡിറ്റേഷൻ ലഭിച്ചതിലൂടെ സർവകലാശാലയിലെ ബിടെക്ക് പ്രോഗ്രാമുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര അംഗീകാരം ലഭിക്കുകയും, ഈ കോഴ്സുകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികളെ വാഷിംഗ്ടൺ അക്കോർഡ് ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന പഠനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി അംഗീകരിക്കുകയും ചെയ്യും. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ് സിവിൽ എൻജിനീയറിങ് സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് എന്ന പ്രോഗ്രാമുകൾക്കാണ് പുതുക്കിയ അക്രെഡിറ്റേഷൻ ലഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img