
തമിഴിൽ 'രാജാ റാണി, 'നയ്യാണ്ടി', 'തിരുമണം എനും നിക്കാഹ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരെ കീഴടക്കിയ മലയാളി നടിയായ നസ്രിയ, ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാലും ഇടയ്ക്കിടെ ചില ചിത്രങ്ങളിൽ നസ്രിയ അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴിൽ നടൻ സൂര്യയുടെ 47-ാമത്തെ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ നസ്രിയ കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. . 'കറുപ്പ്' എന്ന ചിത്രത്തിന്റെ റിലീസിനായി സൂര്യ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം സംവിധായകൻ വെങ്കട്ട് അറ്റ്ലൂരിയുടെ സംവിധാനത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ‘സൂര്യ-46’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ സിനിമക്ക് ശേഷം മലയാളി സംവിധായകനായ ജിത്തു മാധവന്റെ സംവിധാനത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ സൂര്യ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നതെന്നുള്ള റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ സൂര്യക്കൊപ്പം നസ്രിയയാണ് നായികയായി അഭിനയിക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഈ വാർത്ത സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
Photo Courtesy - Google